നേത്രാവതി എക്സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിനുകളുടെ യാത്രാ ക്രമത്തിലും മാറ്റം

news image
Jul 10, 2024, 10:30 am GMT+0000 payyolionline.in
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന്  കൊങ്കൺ പാതയിൽ പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത് നിന്ന് ലോക്മാന്യ തിലക് വരെ നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ – 16346) റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. ബുധനാഴ്ച (2024 ജൂലൈ 10) പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം പുറപ്പെട്ട എറണാകുളം ജംഗ്ഷൻ – പൂനെ പൂർണ എക്സ്പ്രസ് (ട്രെയിൻ നമ്പർ – 22149) മഡ്ഗാവ്  വഴി വഴിതിരിച്ചുവിടും. എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ – 12617), തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസും (ട്രെയിൻ നമ്പർ – 12483)  ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സർവീസ് നടത്തുക. കൊച്ചുവേളി – അമൃത്സർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പ‍ർ – 12483), എറണാകുളം – ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ – 12617) പാലക്കാട് വഴി വഴിതിരിച്ചുവിടുമെന്നും റെയിൽവെയുടെ അറിയിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe