നേപ്പാളിലെ മനാസലു പർവതത്തിൽ ഹിമപാതം; ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് പരിക്ക്

news image
Sep 27, 2022, 12:40 pm GMT+0000 payyolionline.in

നേപ്പാൾ: നേപ്പാളിലെ മനാസലു പർവതത്തിലെ ഹിമാപാതത്തിൽപ്പെട്ട് ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ 11.30നായിരുന്നു ഹിമാപതം. ഇവർ ഉയർന്ന ക്യാമ്പുകളിലേക്ക് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പർവതാരോഹകരിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 12 പേരിൽ ഒരാൾ ബൽജീത് കൗർ എന്ന ഇന്ത്യക്കാരനാണ്.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും മോശം കാലാവസ്ഥ, രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതായും അധികൃതർ അറിയിച്ചു.

ലോകത്തിലെ എട്ടാമത്തെ ഏറ്റവും ഉയരമുള്ള പർവതവും ഏറ്റവും അപകടകരമായ അഞ്ചാമത്തെ കൊടുമുടിയുമാണ് മനാസ്‌ലു. 53 പർവതാരോഹകർ ഇവിടെ മരിച്ചിട്ടുണ്ടെന്ന് കണക്കുകൾ നൽകുന്ന സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe