നേപ്പാൾ വിമാനാപകടം ഫെയ്സ്ബുക്ക് ലൈവിൽ‍- വിഡിയോ

news image
Jan 16, 2023, 4:18 am GMT+0000 payyolionline.in

കഠ്മണ്ഡു∙ നേപ്പാളിൽ വിമാനം തകർന്നു വീഴുന്നതിനു മിനിറ്റുകൾ മുൻപ് യുപിയിലെ ഗാസിപുരിൽ നിന്നുള്ള സോനു ജയ്സ്വാൾ ഫെയ്സ്ബുക് ലൈവിൽ വന്നിരുന്നെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. യാത്രയെക്കുറിച്ച് സോനുവിന്റെ ‘ഇത് വളരെ രസകരമാണ് എന്ന പരാമർശവും’ വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വിഡിയോയിലുണ്ട്.

തുടർന്ന് വിമാനം ഇടത്തോട്ട് വെട്ടിത്തിരിയുന്നതും തകർന്നുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തകർച്ചയ്ക്കു ശേഷം തീനാളങ്ങളുടെ ദൃശ്യങ്ങളുംമൊബൈൽ ക്യാമറ പകർത്തി.

അപകടത്തിൽപെട്ടവരിൽ സോനു ജയ്സ്വാൾ (35) ഉൾപ്പെടെ അഞ്ച് പേരാണ് ഇന്ത്യക്കാർ. അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് മറ്റ് ഇന്ത്യക്കാർ. രണ്ടു ദിവസം മുൻപു കഠ്മണ്ഡുവിലെത്തിയ ഇവർ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe