ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ് അവസാനിച്ചു: എഡിറ്റർ കസ്റ്റഡിയിൽ

news image
Oct 3, 2023, 12:28 pm GMT+0000 payyolionline.in

ന്യൂഡൽഹി : മാധ്യമസ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ രാവിലെ മുതൽ ആരംഭിച്ച റെയ്‌ഡ് അവസാനിച്ചു. ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്‌ടർ രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് ഇന്ന് രാവിലെ മുതൽ റെയ്‌ഡ് നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe