ദില്ലി: ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ദില്ലി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര് മേധാവി അമിത് ചക്രവര്‍ത്തിയും നല്കിയ രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.ആര് ഗവായി അധ്യക്ഷനായ ബെഞ്ച് ദില്ലി പൊലീസിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ദില്ലി പൊലീസിന്റെ വിശദീകരണം ആവശ്യമാണെന്ന് ചൂണ്ടികാണിച്ചാണ് മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നോട്ടീസ് നല്‍കിയത്.
ന്യൂസ് ക്ലിക്ക് കേസ്; മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം, ദില്ലി പൊലീസിന് സുപ്രീം കോടതി നോട്ടീസ്

Oct 19, 2023, 7:10 am GMT+0000
payyolionline.in
പാലാ നഗരസഭയിലെ പകിട കളി വിവാദം; നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റ ..
കേരളത്തിൽ നിന്ന് പുറപ്പെട്ട ട്രക്ക്, ഗഡ്വാളിൽ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത് ..