പക്ഷിപ്പനി; ദില്ലിയിലെ വിവിധയിടങ്ങളില്‍ ചിക്കന്‍ വില്‍പ്പന നിരോധിച്ചു, ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ്

news image
Jan 13, 2021, 7:45 pm IST

ദില്ലി: രാജ്യ തലസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ദില്ലിയിലെ വിവിധയിടങ്ങളില്‍ ചിക്കന്‍ വില്‍പ്പന നിരോധിച്ചു. കോഴി ഇറച്ചിയോ മുട്ടകൊണ്ടുള്ള വിഭവങ്ങളോ വിതരണം ചെയ്യരുതെന്ന് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഇറച്ചിക്കോഴി വിതരണം ചെയ്യരുതെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവില്‍ പറയുന്നു.

ഇറച്ചി വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ദില്ലിയില്‍ മൂന്നിടത്തെ സാമ്പിളുകളുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മയൂര്‍വിഹാര്‍, ദ്വാരക, സഞ്ജയ് തടാകം എന്നിവടങ്ങളിലെസാമ്പിളുകളിലാണ്പക്ഷിപ്പനി കണ്ടെത്തിയത്. മയൂര്‍വിഹാറില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു വീണിരുന്നു. രാജ്യത്തെ എറ്റവും വലിയ പക്ഷി മാര്‍ക്കറ്റായ ഗാസിപൂര്‍ താല്‍ക്കാലികമായി അടച്ചു. പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്.

രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. ഹരിയാനയിയില്‍ അഞ്ച് കോഴി ഫാമുകളില്‍ 1.6 ലക്ഷത്തിലധികം പക്ഷികളെ കൊന്നൊടുക്കി.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe