പകൽപന്തം പ്രതീകാത്മക സമര മാർഗ്ഗം : കവി വീരാൻ കുട്ടി

news image
Feb 4, 2023, 8:18 am GMT+0000 payyolionline.in

മേപ്പയ്യൂർ: കണ്ണിലും മനസ്സിലും ഇരുട്ടു കയ റിയ അധികാരികളെ വെളിച്ചം കാണിക്കാനുള്ള ഉത്തമ മാർഗ്ഗമാണ് പകൽ പന്തം തെളിയിക്കൽ പോലുള്ള സമരപരിപാടികളെന്ന് കവി വീരാൻ കുട്ടി.അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം വർഷങ്ങളായി കലാകായിക വിനോദങ്ങൾക്കായി ജനങ്ങൾ ഒത്തു കൂടുന്ന കനാൽ പുറമ്പോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ സംഘടിപ്പിച്ച പകൽ പന്തം തെളിയിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ ഗ്രാമ പഞ്ചായത്ത് അംഗം എം ഗോപാലൻ നായർക്ക് പന്തം കൈമാറിയാണ് ഉദ്ഘാടനകർമ്മം നടന്നത്.പഞ്ചായത്ത് രാജ് സംവിധാനത്തെ ഇരുട്ടിൽ നിർത്തി ഗ്രാമ സഭാ തീരുമാനത്തെ അട്ടിമറിക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും,പൊതു ഇടം നഷ്ടപ്പെടുത്തി അവിടെ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മുഴുവൻ പ്രദേശവാസികളും രംഗത്തിറങ്ങണമെന്നുംകവി വീരാൻ കുട്ടി പറഞ്ഞു.

 

യോഗത്തിൽ പി.കെ അൻസാരി ആധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള എടപ്പള്ളി,ബിന്ദു പറമ്പടി,മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം സുഹൈൽ,സതീദേവി പള്ളിക്കൽ,രാധാകൃഷ്ണൻ എടവന,പി കുട്ടിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.ടി.എം പ്രതാപചന്ദ്രൻ,പ്രസാദ് ഇടപ്പള്ളി,സ്മിത പള്ളിക്കൽ,സുധ കൗസ്തുഭം,ബീന വരമ്പിച്ചേരി,ദിലീപ് പള്ളിക്കൽ,പള്ളിക്കൽ നൂർജഹാൻ എന്നിവർ നേതൃത്വം നൽകി.കർമ സമിതി കൺവീനർ സി രാഘവൻ സ്വാഗതവും ചെയർമാൻ രാമചന്ദ്രൻ നീലാംബരി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe