തിക്കോടി പഞ്ചായത്തിൽ നിന്ന് കൈപ്പറ്റിയ നീന്തൽ സർട്ടിഫിക്കറ്റ് തിരിച്ചേൽപ്പിക്കാൻ നിർദ്ദേശം

news image
Aug 25, 2021, 11:08 am IST

തിക്കോടി :  എസ്.എസ്.എൽ.സി  പരീക്ഷ വിജയിച്ച  വിദ്യാർത്ഥികൾ പ്ലസ് വൺ അഡ്മിഷന് വേണ്ടി തിക്കോടി ഗ്രാമ പഞ്ചായത്തിൽ നിന്നും കൈപ്പറ്റിയ നീന്തൽ സർട്ടിഫിക്കറ്റുകൾ തിരിച്ചേൽപ്പിക്കണമെന്ന് നിർദ്ദേശം.

 

 

രക്ഷിതാക്കൾ നൽകിയ അപേക്ഷകൾ പരിഗണിച്ചായിരുന്നു തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് നീന്തൽ അറിയാമെന്ന സാക്ഷ്യപത്രം നൽകിയിരുന്നത്. പഞ്ചായത്തിൽ നിന്നും നൽകിയ നീന്തൽ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും ജില്ലാ സ്പോർട്സ്  കൗൺസിൽ കുട്ടികളെ നീന്തൽ ചെയ്യിച്ചതിന് ശേഷം സർട്ടിഫിക്കറ്റുകൾ നൽകിയാൽ മതിയെന്ന തീരുമാനം പിന്നീടാണ് വന്നത്.

 

 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ രക്ഷിതാക്കളോടൊപ്പം കൊവിഡ് കാലത്ത് ഒന്നിച്ചെത്തിയതും സൗകര്യമില്ലാത്ത കുളത്തിൽ വെച്ച് കുട്ടികളെ നീന്തിച്ചതൊക്കെ ഏറെ വിവാദമായിരുന്നു. അതിന് ശേഷമാണ് കുട്ടികൾ നേരിട്ട് വരാതെ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ നീന്തൽ സർട്ടിഫിക്കറ്റുകൾ തിരിച്ച് വാങ്ങി ഒന്നിച്ച് ജില്ലാ സ്പോർട്ട്സ് കൗൺസിൽ മുമ്പാകെ എത്തിക്കാനുള്ള തീരുമാനം വന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒപ്പ് വെക്കുന്നതിന് വേണ്ടി തിക്കോടി പഞ്ചായത്തിൽ നിന്നും അനുവദിച്ച നീന്തൽ സർട്ടിഫിക്കറ്റുകൾ ആഗസ്ത് 25 ന്  പഞ്ചായത്തിൽ തിരിച്ചേൽപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe