പട്നയിൽ പന്ത്രണ്ടു കോടി ചെലവിട്ട് പാലം നിർമാണം; ഉദ്ഘാടനത്തിന് മുൻപ് പാലം തകർന്നു

news image
Jun 18, 2024, 5:03 pm GMT+0000 payyolionline.in

പട്ന∙ പന്ത്രണ്ടു കോടി ചെലവിട്ട് നിർമിച്ച പാലം ഉദ്ഘാടനത്തിന് മുൻപ് തകർന്നു വീണു. ബക്റ നദിക്കു കുറുകേ നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപേ തകർന്നത്. കുർസകാന്ത–സിക്തി ഗതാഗതം ആയാസരഹിതമാക്കുന്നതിന് വേണ്ടി പണികഴിപ്പിച്ചതായിരുന്നു പാലം.

തകർന്നുവീണ ഭാഗം നിമിഷനേരം കൊണ്ടാണ് ഒലിച്ചുപോയത്.  ഈ വർഷം മാർച്ചിൽ ബിഹാറിൽ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നിരുന്നു. 984 കോടി ചെലവഴിച്ച് കോസി നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe