കല്പ്പത്തൂര് : കല്പ്പത്തൂര് എ.എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നല്ല പാഠം കുട്ടികള്‍ സര്‍വ്വെ നടത്തി. സര്‍വ്വെ റിപ്പോര്‍ട്ട് നൊച്ചാട് പഞ്ചായത്ത് അധികാരികള്‍ക്ക് കൈമാറും. സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ നിന്നാണ് മേശയും കസേരയും നല്‍കാനുള്ള പഠന മികവുനേടിയ 9 വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. കോഴിക്കോട് ജില്ല അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പി അറുമുഖന്, കേള്‍വി വൈകല്യത്തെ അതിജീവിച്ച് മികച്ച പഠനം കാഴ്ച്ചവെയ്ക്കുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് താക്കോല്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാഹചര്യങ്ങളെ അതിജീവിച്ച് പഠനരംഗത്തും കലാകായിക പ്രവൃത്തി പരിചയ രംഗത്തും മികച്ച കഴിവ് പ്രകടിപ്പിച്ച മറ്റു വിദ്യാര്‍ത്ഥികളും മേശയും കസേരയും ഏറ്റുവാങ്ങിയത് സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. മൂല്യച്ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നല്ല പാഠം കുട്ടികള്‍ ഏറ്റെടുത്തു നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് ഉദ്ഘാടന വേളയില്‍ എ.ഡി.എം. വ്യക്തമാക്കി. സമീപ പ്രദേശങ്ങളിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നല്ല പാഠം കൂട്ടുകാര്‍ക്ക് തുണയാവുന്നത്.
പഠന മികവിനു തുണയായി കസേരയും മേശയും നല്കി സ്കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയായി
Nov 6, 2013, 10:15 pm IST
payyolionline.in