പണം വെച്ച് ശീട്ടുകളി; കൊയിലാണ്ടിയിൽ പോലീസ് റെയ്‌ഡിൽ രണ്ട് ലക്ഷത്തോളം രൂപ പിടികൂടി

news image
May 11, 2022, 9:38 pm IST payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പണം വെച്ച് ശീട്ടുകളി കേന്ദ്രത്തിൽ   പോലീസ് റെയ്‌ഡിൽ പണം പിടികൂടി. 1,90,450 രൂപയാണ് പിടിച്ചെടുത്തത്.

കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ചേമഞ്ചേരി കാട്ടിൽ പിടികയിലെ വിവാഹം നടക്കാനിരിക്കുന്ന വീട്ടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ബുധനാഴ്ച പുലർച്ചെ കൊയിലാണ്ടി എസ്.ഐ,.എം എൽ .അനൂപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജ്യാമ്യത്തിൽ വിട്ടു.റെയ്ഡിൽ എസ്.ഐ. ശ്രീജിത്ത്, ബാബുരാജ്, എസ്.സി.പി.ഒ.മാരായ രാഗേഷ് ,സനൽ തുടങ്ങിയവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe