പണപ്പെരുപ്പ നിരക്കില്‍ വര്‍ധന

news image
Oct 14, 2013, 6:40 pm IST payyolionline.in
ന്യൂദല്‍ഹി: പച്ചക്കറികളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് പണപ്പെരുപ്പ നിരക്കില്‍ വര്‍ധനവ്. മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം സെപ്റ്റംബറില്‍ 6.46 ശതമാനമായി ഉയര്‍ന്നു. എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ആഗസ്റ്റില്‍ 6.1 ശതമാനവും ജൂലൈയില്‍ 5.85 ശതമാനവുമായിരുന്നു.
ഉള്ളി വിലയില്‍ മാത്രം 323 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം പച്ചക്കറി വിലയില്‍ 89.37 ശതമാനവും പഴങ്ങളുടെ വിലയില്‍ 13.54 ശതമാനവും വര്‍ധനവുണ്ടായി.
ഭക്ഷ്യ വിലക്കയറ്റം 18.4 ശതമാനമായി ഉയര്‍ന്നു. പണപ്പെരുക്ക നിരക്കിലെ വര്‍ധനവ് കണക്കിലെടുത്തായിരിക്കും ഒക്ടോബര്‍ 29 ന് റിസര്‍വ് ബാങ്ക് രണ്ടാം പാദ പണ വായ്പാ നയം പ്രഖ്യാപിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe