വടകര: പതിനെട്ടര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ബസ് യാത്രക്കാരനായ യുവാവിനെ എക്സൈസ് അധികൃതര്‍ പിടികൂടി. തലശ്ശേരിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യബസില്‍ പണവുമായി യാത്ര ചെയ്യുകയായിരുന്ന പയ്യോളി അങ്ങാടി തച്ചറോത്ത് റംഷാദി (23) നെയാണ് എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഹേമന്ദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ദേശീയപാതയില്‍ മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫിസിനു സമീപം ഇന്നലെ വൈകിട്ട് 6.15നു വാഹന പരിശോധന നടത്തുന്നതിനിടയിലാണു സംഭവം. ബാഗില്‍ ഒളിപ്പിച്ച പണം കോഴിക്കോട് വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിയെ പണം സഹിതം പൊലീസിനു കൈമാറി. എക്സൈസ് ഉദ്യോഗസ്ഥരായ കെ.പി. സായ്ദാസ്, കെ.എം. സോമസുന്ദരന്‍, എ. വിനോദന്‍, െ്രെഡവര്‍ മധു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പതിനെട്ടര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പയ്യോളി സ്വദേശി പോലീസ് പിടിയില്‍

Sep 6, 2022, 12:24 pm GMT+0000
payyolionline.in