പത്തനംതിട്ടയില്‍ അമ്മൂമ്മയും കൊച്ചുമകളും കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ആശങ്കകള്‍ക്കൊടുവിൽ രക്ഷകരായി ഫയർഫോഴ്സ്

news image
Jun 5, 2024, 5:33 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ അമ്മൂമ്മയും ചെറുമകളെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിൽ ഫയർഫോഴ്സ് എത്തി ലിഫ്റ്റ് വെട്ടിപൊളിച്ചാണ് രണ്ട് പേരെയും പുറത്ത് എടുത്തത്. കോടതി ജീവനക്കാരി ലീലാമ്മ ഇവരുടെ ചെറുമകൾ അഞ്ചു വയസുകാരി ഹൃദ്യ എന്നിവരാണ് അരമണിക്കൂറോളം കുടുങ്ങി കിടന്നത്.

ലിഫ്റ്റ് തകരാർ ആകുന്നത് പതിവാണെന്ന് കോടതി ജീവനക്കാർ പറയുന്നു. ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് കോടതി പരിസരത്തുണ്ടായിരുന്നവര്‍ ഇവരെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി ലിഫ്റ്റിന്‍റെ വാതില്‍ വെട്ടിപൊളിച്ചശേഷം ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe