പത്തനംതിട്ടയിൽ വനിതയടക്കം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു; 4 പേര്‍ക്ക് പരിക്ക്

news image
Jun 6, 2024, 6:47 am GMT+0000 payyolionline.in
പത്തനംതിട്ട: മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ  സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. പത്തനംതിട്ട കൊച്ചു കോയിക്കലിൽ ചൊവ്വാഴ്ചയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം ആക്രമിച്ചതായി പരാതി ഉയര്‍ന്നത്.  ഫോറസ്റ്റ് സെക്ഷൻ ഓഫിസർ സുരേഷ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവരടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും മൂഴിയാർ പോലീസ് കേസെടുക്കുന്നില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe