പത്തനംതിട്ട: മാവേലിക്കരയിൽ റിസർച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ മാവേലിക്കര പൊലീസ് നോട്ടീസ് നൽകി. പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാനും നടപടിയുണ്ട്. ഇന്ന് കോടതിയിലെത്താൻ പരാതിക്കാരിക്ക് നിർദേശം നൽകി.
2020-2023 കാലയളവിൽ ഗൈഡ് ലൈംഗിക ചുവയോടെ പെരുമാറി എന്നാണ് പരാതി. മോശമായ രീതിയിൽ ശരീരത്തിൽ കടന്നു പിടിചെന്നും പരാതിയിൽ പറയുന്നു. പൊലീസ് അദ്യപകരുടെയും സഹപാഠികളുടെയും മൊഴിയെടുത്തു. ഗൈഡിൻ്റെ മോശം പെരുമാറ്റത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന് സഹപാഠി വെളിപ്പെടുത്തി.
എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നില്ല. ഇതാണ് അധ്യാപകന് പ്രതികാര നടപടി ചെയ്യാൻ സഹായമാകുന്നതെന്നും വിദ്യാർത്ഥിനി പറയുന്നു. അതേ സമയം വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് മാവേലിക്കര പോലീസ് പറയുന്നത്. സംഭവത്തിൽ കോളേജോ, ആരോപണ വിധേയനായ അധ്യാപകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.