കൊയിലാണ്ടി : പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും.
പാലേരി സ്വദേശി മുഞ്ഞോറേമ്മൽ വീട്ടിൽ ശ്രീധരൻ ( 52) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

2020 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത് . പ്രതി വീട്ടിൽ വച്ചു ടി വി കാണുക ആയിരുന്ന ബാലികയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു.പിന്നീട് വീട്ടിൽ എത്തിയ അമ്മയോട് ബാലിക കാര്യം പറയുക ആയിരുന്നു. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ്, എസ് എച്ച് ഓമാരായ സുമിത്ത് കുമാർ, എം നിജീഷ് എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.