പനി പ്രതിരോധിക്കാന്‍ മാസ്‍ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

news image
Nov 5, 2022, 1:35 pm GMT+0000 payyolionline.in

റിയാദ്: പകര്‍ച്ചപ്പനി പ്രതിരോധിക്കാനായി മാസ്‍ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഒപ്പം നേരിട്ട് കണ്ണുകളിലും വായിലും തൊടുന്നത് ഒഴിവാക്കണം. ഇതിന് പുറമെ പകര്‍ച്ചപ്പനിക്കെതിരായ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കരുതെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പകര്‍ച്ചപ്പനിക്കെതിരായ ബോധവത്കരണം മുന്‍നിര്‍ത്തി പ്രത്യേക പ്രചരണ ക്യാമ്പയിന് സൗദി ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുസമൂഹത്തിലെ മറ്റുള്ളവര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള ആളുകളില്‍ പനിക്കെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി.

ഓരോരുത്തരും അവരവരുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും നിരന്തരം കൈകള്‍ വൃത്തിയാക്കണമെന്നും തുമ്മുമ്പോള്‍ തൂവാലകള്‍ ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു. വിയറല്‍, അസാധാരണമായ വിയര്‍പ്പ്, 38 ഡിഗ്രി സെല്‍ഷ്യസിലും ഉയര്‍ന്ന ശരീര താപനില തുടങ്ങിയവയാണ് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍. ഇതിന് പുറമെ ചിലരില്‍ സങ്കീര്‍ണ അവസ്ഥകളായ ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിലെ അണുബാധ, രക്തത്തിലെ അണുബാധ എന്നിവയ്ക്കോ മരണത്തിനോ വരെ സാധ്യതയുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe