പയ്യോളിക്കാരുടെ രണ്ടാമത്തെ ചിത്രം ‘ഫീനിക്സ്’ വെള്ളിയാഴ്ച തീയേറ്ററിലെത്തും: ആദ്യ ചിത്രം `21 ഗ്രാംസ്’

news image
Nov 15, 2023, 7:03 am GMT+0000 payyolionline.in

പയ്യോളി:  മിഥുൻ മാനുവൽ ചിത്രം ഗരുഡന് പിൻഗാമി ആയി ഫീനിക്സ് റിലീസ് ആവുകയാണ്. തിരക്കഥ എഴുതി ഈയിടെ പ്രദർശനത്തിനെത്തിയ സുരേഷ്‌ഗോപി, ബിജുമേനോൻ ചിത്രം “ഗരുഡൻ” തിയേറ്ററുകൾ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ തന്നെ രചനയിൽ “ഫീനിക്സ് ” എന്ന റൊമാന്റിക് , ഹൊറർ മൂവി  17 നു തിയേറ്ററുകളിൽ എത്തുകയാണ് .

 

പയ്യോളി പെരുമാൾപുറം സ്വദേശി കെ. എൻ. റിനീഷ്  ആണ് സിനിമയുടെ നിർമ്മാണം. “21 ഗ്രാംസ് “എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് ബാനറിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അജു വർഗീസ് , ചന്ദുനാഥ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൂർണ്ണമായും തലശ്ശേരിയിൽ ചിത്രീകരിച്ച സിനിമയുടെ ട്രൈലെർ ഇതിനിടെ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൻ ചർച്ചയായിക്കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസ്സും ആണ്. പ്രൊഡക്‌ഷൻ ഡിസൈനർ- ഷാജി നടുവിൽ,എഡിറ്റർ- കെ. ടി. ആർ നിതീഷ്,  കഥ- വിഷ്ണു ഭരതൻ,  ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിനോജ്  ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറകാട്ടിരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe