പയ്യോളി ടൗണിലെ ദേശീയപാതയിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരം കാണണം: വ്യാപാരി വ്യവസായി ഏകോപന സമിതി

news image
May 28, 2024, 5:02 am GMT+0000 payyolionline.in

പയ്യോളി:  ടൗണിലെ ദേശീയപാതയിലൂടെയുള്ള യാത്രാദുരിതത്തിന് അധികൃതർ പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ടൗണിൽ ലോറിയിടിച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി മരണപ്പെടുകയും , ബസ് സ്റ്റാൻഡിന് സമീപമുണ്ടായ മറ്റൊരു അപകടത്തില്‍ ടൗണിലെ വസ്ത്രവ്യാപാരിയായ വി.പി.രമേശന് സ്കൂട്ടറപകടത്തിൽ കാലിൻ്റെ എല്ല് പൊട്ടി പരിക്കേൽക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു . ഇത്തരത്തിൽ ജനങ്ങളുടെ ജീവന് ഭീക്ഷണിയാവുന്ന തരത്തിലുള്ള യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് പയ്യോളി യൂണിറ്റ് നഗരസഭ ചെയര്‍മാന്‍ വി കെ അബ്ദുറഹിമാന് നിവേദനം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe