പയ്യോളിയിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് സംരക്ഷണം

news image
Sep 23, 2022, 3:07 am GMT+0000 payyolionline.in

പയ്യോളി: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പയ്യോളി ടൗണിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ബിഎസ്എൻഎൽ ഓഫീസിനും പോസ്റ്റ് ഓഫീസിനുമാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.

അതേസമയം പയ്യോളി ടൗണിൽ കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.ഹർത്താൽ അനുകൂലികളും ടൗണിൽ നിന്ന് വിട്ടുനിൽക്കുന്ന കാഴ്ചയാണുള്ളത്.മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. അതേസമയം സുരക്ഷയുടെ ഭാഗമായി പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe