പയ്യോളിയില്‍ ടിപിആര്‍ ശരാശരി 12.82; ‘സി കാറ്റഗറിയി’ ലേക്ക് മാറും

news image
Jul 27, 2021, 2:46 pm IST

പയ്യോളി:  ഇന്ന്  പുറത്ത് വന്ന ടിപിആര്‍ ശരാശരി 5.84 ആയതോടെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടിപിആര്‍ 12.82 ആയി കുറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് 7 മുതല്‍ തുടരുന്ന ട്രിപ്പിള്‍ ലോക്ക് ഡൌണില്‍ നിന്ന്‍ പയ്യോളി നഗരസഭ മോചിതമാകും. ഈ വ്യാഴം മുതലാണ് മാറ്റങ്ങള്‍ ഉണ്ടാവുക. ഇത് പ്രകാരം എല്ലാ സ്ഥാപനങ്ങളും വെള്ളിയാഴ്ച തുറക്കാവുന്ന സി കാറ്റഗറിയിലേക്കാണ് പയ്യോളി നഗരസഭ മാറുക. ഇത് സംബന്ധിച്ച ജില്ല ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചയാണ്  ഉണ്ടാവുക.

 

 

 

ഇന്ന്‍ പുറത്തു വന്ന 599 പരിശോധനാഫലങ്ങളില്‍  35  കേസുകള്‍ മാത്രമാണ് പോസിറ്റീവ്. ഇതാണ് ആശ്വാസമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പരിശോധനകളുടെ എണ്ണം കൂടിയതാണ് ടിപിആര്‍ കുറയാന്‍ കാരണം.  നഗരസഭാ പരിധിയില്‍ രണ്ട് ഡോസ് വാക്സിനോ, കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കാത്തവര്‍ പുറത്തിറങ്ങിയാല്‍ നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു ആളുകള്‍ കൂട്ടത്തോടെ പരിശോധന ക്യാമ്പുകളില്‍ എത്തിയതോടെയാണ് മാറ്റം പ്രകടമായത്.  വരും ദിവസങ്ങളിലും നഗരസഭയുടെ  പുതിയ നിര്‍ദ്ദേശം തുടരാനും പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കാനുമാണ് തീരുമാനം.

കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ 1824 പേരാണ് കോവിഡ് പരിശോധനക്ക് വിധേയമായത്. ഇവരില്‍ 234 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണയായി 150 ല്‍ താഴെ പേര്‍ മാത്രമേ ഒരു ദിവസം പരിശോധനക്ക് എത്താറുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുറത്തിരങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ നിര്‍ദ്ദേശം വന്നതോടെയാണ് പരിശോധനക്ക് ആളുകള്‍ കൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe