27
Tuesday
Oct 2020
Home > ആര്യകല്‍പ

പയ്യോളിയില്‍ മൂന്നിടത്ത് മോഷണം; സൂപ്പര്‍മാര്‍ക്കറ്റിലും ചിക്കന്‍സ്റ്റാളിലും നഷ്ടപ്പെട്ടത് പതിനായിരം രൂപ വീതം

Saturday 17 OCTOBER 2020

പയ്യോളി: മൂന്നിടത്തായി നടന്ന മോഷണങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റിലും ചിക്കന്‍സ്റ്റാളിലും നഷ്ടപ്പെട്ടത് പതിനായിരം രൂപ വീതമെന്ന്‍ ഉടമകളുടെ പരാതി.  പുറക്കാട് അച്ചം വീട്ടില്‍ ജലാലുദ്ദീന്‍റെ ഉടമസ്ഥതയിലെ തച്ചന്‍കുന്നില്‍ പ്രവര്‍ത്തിക്കുന്ന സിപി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന്‍ പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. സ്റ്റേഷനറി സാധനങ്ങളും സ്പ്രെയുമുള്‍പ്പെടെ മൂവായിരം രൂപയുടെ വസ്തുക്കളും ഇവിടെ നിന്ന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.  പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇവിടെ മോഷ്ടാവ് കയറിയതെന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ ദൃശ്യങ്ങളില്‍ നിന്ന്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ മാസ്കും ഹെല്‍മട്ടും ധരിച്ചതിനാല്‍ മുഖം ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടില്ല.

മാണിക്കോത്തെ ‘കോഴിക്കട’യില്‍ മോഷ്ടാവ് കയറുന്ന ദൃശ്യം

പുലര്‍ച്ചെ രണ്ടരയോടെയാണ് മാണിക്കോത്തെ റിയാസിന്റെ  ചിക്കന്‍സ്റ്റാളായ ‘കോഴിക്കട‘യില്‍ മോഷ്ടാവ് കയറി പതിനായിരം രൂപ കവര്‍ന്നത്. പുറത്തെ കത്തികൊണ്ടിരിക്കുന്ന ലൈറ്റ് വടികൊണ്ടടിച്ച് തകര്‍ത്താണ് മോഷണത്തിനായി കടക്കുള്ളില്‍ കയറുന്നത്. ഈ ദൃശ്യങ്ങള്‍ സമീപത്തെ ഫൂട്ബോള്‍ ടര്‍ഫില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വളര്‍ത്ത് മത്സ്യങ്ങളെയും പക്ഷികളെയും വില്‍പന നടത്തുന്ന തൊട്ടടുത്തെ ‘ഗപ്പിക്കട‘യുടെ പൂട്ട് തകര്ത്ത് മോഷ്ടാവ് അകത്ത് കയറിയെങ്കിലും വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമ റിനീഫ് പറഞ്ഞു. മൂന്നിടത്തും കയറിയത് ഒരേ ആള്‍ തനിച്ചാണെന്നാണ് പ്രാഥമിക നിഗമനം. പയ്യോളി സിഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

ശ്രീനാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടം; എംഎല്‍എ ശിലാസ്ഥാപനം നടത്തി‍

Tuesday 27 OCTOBER 2020

പയ്യോളി: നഗരസഭയിലെ മേലടി ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കെ ദാസൻ എം എൽ എ യുടെ 2018-19 വർഷത്തെ ആസ്തിവികസനനിധിയിൽ നിന്നും 90ലക്ഷംരൂപചെലവഴിച്ചാണ് കെട്ടിടംനിർമ്മിക്കുന്നത്. കെ ദാസൻ എം എൽ എ ശിലാസ്ഥാപനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി.
വൈസ് ചെയർമാൻ കെ വി ചന്ദ്രൻ ,വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, യു പി ഫിറോസ്, ടി പി വിജയി, കെ കെ പ്രേമൻ, എസ് എം സി ചെയർമാൻ ബിജു, പി എം ഹരിദാസൻ , വളപ്പിൽ വിനായകൻ, സദക്കത്തുള്ള കോട്ടയ്ക്കൽ, സി കെ ഗോപാലൻ, ടി പി ലത്തീഫ് എന്നിവർ സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ കെ പി ചന്ദ്രൻ സ്വാഗതവും പി ടി എ പ്രസിഡന്റ്
ഇ വി സാജിദ് നന്ദിയും പറഞ്ഞു.

മേലടി ശ്രീനാരായണ ഭജനമഠം ഗവ:യു പി സ്കൂളിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

error: Content is protected !!