പയ്യോളിയില്‍ അലകടലായ് യുവതയുടെ റോഡ് ഷോ-വീഡിയോ

news image
Apr 18, 2024, 6:56 am GMT+0000 payyolionline.in

പയ്യോളി: ‘യുവത ടീച്ചർക്കൊപ്പം’ എന്ന മുദ്രാവാക്യ മുയർത്തി ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ പയ്യോളിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. അലകടലായി ഒഴുകിയെത്തിയ ആയിരക്കണക്കായ യുവജനങ്ങൾ ജനങ്ങളിൽ ആവേശമുണർത്തി. കിഴൂർ ടൗണിൽ നിന്നും വൈകിട്ട് 7. 30 ആരംഭിച്ച റോഡ് ഷോ 8.30 ഓടെ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

സമാപന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.  അർജുൻ മഠത്തിൽ അധ്യക്ഷനായി. കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി.  എൽ ജി ലിജീഷ്, എം കെ നിവിൻ കാന്ത്, സിറാജ് മൂടാടി, വി ശ്രീജിത്ത്, എ രബീഷ് , ചൈത്ര വിജയൻ, പി അനൂപ്, എൻ ബിജീഷ്, എം രജിൽലാൽ എന്നിവർ സംസാരിച്ചു. ബി പി ബബീഷ് സ്വാഗതം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe