പയ്യോളി: കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ആവിഷ്ക്കരിച്ച “ചുവട് ” ക്യാമ്പയിൻ പയ്യോളി മുൻസിപ്പൽ തല ഉദ്ഘാടനം തച്ചൻകുന്ന് പാറമ്മൽ പ്രദേശത്ത് നടന്നു.എം.എസ് എഫ് ശാഖാ പ്രസിഡണ്ട് മുന്നയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ഉദ്ഘാടനം ചെയ്തു.
“ചുവട് ” ക്യാമ്പയിൻ പ്രമേയമായ അരാഷ്ട്രീയവാദത്തിനെതിരേയും ലഹരിക്കെതിരേയും വിദ്യാർത്ഥി സമൂഹം ജാഗരുകരാവേണ്ടുന്നതിൻ്റെ പ്രസക്തിയെ കുറിച്ച് ഉദ്ഘാടകൻ വിശദീകരിച്ചു.തുടർന്നു നടന്ന ക്ലാസിൽ മുൻസിപ്പൽ എം.എസ്.എഫ് പ്രസിഡണ്ട് സഹദ് കോട്ടക്കൽ ,ശാഖാ വൈസ് പ്രസിഡണ്ട് അഷറഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജാഹിദ് സ്വാഗതവും ജസീൽ പാറമ്മൽ നന്ദിയും പറഞ്ഞു.