തദ്ദേശ സ്ഥാപനങ്ങളെ നിർജ്ജീവമാക്കുന്നു: പയ്യോളിയില്‍ മെമ്പേഴ്‌സ് ലീഗ് ഒപ്പു മതിൽ തീര്‍ത്തു

news image
Jul 10, 2024, 10:14 am GMT+0000 payyolionline.in

പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ലഭിക്കേണ്ട ബജറ്റ് വിഹിതം പോലും പൂർണ്ണമായി അനുവദിക്കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ നിർജ്ജീവമാക്കുന്ന ഇടതു പക്ഷ സർക്കാറിൻ്റെ നിഷേധാന്മക നടപടിക്കെതിരെ മുസ്ലിം ലീഗിൻ്റെ പോഷക സംഘടനയായ ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്‌സ് ലീഗ് പയ്യോളി നഗരസഭക്കു മുമ്പിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു.

ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. റിയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടന ചെയ്ത ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കെ.ടി.വിനോദൻ (ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട്),
എ.പി.കുഞ്ഞബ്ദുള്ള (യു.ഡി.എഫ് ചെയർമാൻ) ,മൂസ മാസ്റ്റർ ,കൊമ്മുണ്ടാരി മുഹമ്മദ്, ടി.പി.കരീം, മിസിരി കുഞ്ഞമ്മദ്,
ഷംസു കോട്ടക്കൽ, റസാഖ് മേലടി, പി.ടി.നാസർ, സാഹിറ കോട്ടക്കൽ, ബിനീഷ് കൊളാവിപാലം, നഗരസഭ അംഗങ്ങളായ അൻസില ഷംസു, ഗിരിജ വി. കെ, സിജിന മോഹൻ എന്നിവർ പ്രസംഗിച്ചു. എൽ.ജി.എം.എൽ സംസ്ഥാന സെക്രട്ടറി സുജല ചെത്തിൽ സ്വാഗതവും കൗൺസിലർ എ.സി. സുനൈദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe