പയ്യോളി എവി അബ്ദുറഹ്മാൻ ഹാജി കോളേജിൽ ഭൗതികശാസ്ത്രത്തിൽ ദേശീയ സെമിനാർ

news image
Dec 1, 2023, 10:48 am GMT+0000 payyolionline.in

പയ്യോളി: ഭൗതിക ശാസ്ത്രത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആന്റ് സയൻസ് കോളജിൽ, ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ദേശീയ സെമിനാർ നടത്തപ്പെട്ടത്. കണ്ണൂർ യൂണിവേഴ്സിറ്റി ഐ. ടി. ഡിപ്പാർട്ട്മെന്റ് തലവനായിരുന്ന ഡോ. എൻ.കെ. നാരായണൻ സെമിനാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ: സി.കെ. ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഫലഫിയ അസോസിയെഷൻ ജനറൽ സിക്രട്ടറി എ.വി. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ. രാമകൃഷ്ണൻ , ഡോ. വിജയൻ , ഗുലാം മുഹമ്മദ്, ഷാനിബ, സഫീർ ,|കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ജൈയ്സൽ, നേഹ എന്നിവർ സംസരിച്ചു.


ഐ.ഐ.ടി കാൺപൂർ അധ്യാപകനായ ഡോ. പി നവിനീത് , കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ് അധ്യാപകനായ ഡോ. സി. രൺദീപ്  എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe