പയ്യോളിയിൽ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണം: പിടി ഉഷ എംപിക്ക് സർവകക്ഷി യോഗം നിവേദനം നൽകി

news image
Sep 26, 2022, 4:01 pm GMT+0000 payyolionline.in

പയ്യോളി :  ദേശീയപാത വികസനം പയ്യോളി ടൗണിന്റെ നിലവിലുള്ള എല്ലാ സൗകര്യവും നഷ്ടപ്പെടുത്തുമെന്നും ദേശീയപാത ഡിസൈൻ മാറ്റി പകരം എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീക്കിന്റെ നേതൃത്വത്തിൽ സർവകക്ഷി നേതാക്കൾ ഒപ്പിട്ട നിവേദനം എംപി ഡോക്ടർ പിടി ഉഷയ്ക്ക് സമർപ്പിച്ചു.


വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക വ്യാപാര കെട്ടിട ഉടമ സംഘടനകളിൽ ഉള്ള നേതാക്കളായ സിപി ഫാത്തിമ, സതീഷ് കുന്നങ്ങോത്ത്, മഠത്തിൽ അബ്ദുറഹ്മാൻ, പി എം റിയാസ്, എ കെ ബൈജു, എം ഫൈസൽ, റസാഖ് ഹാജി, കാട്ടിൽ കളത്തിൽ കാസിം, റാണ പ്രതാപ്, എം സമദ് എന്നിവർ സംബന്ധിച്ചു. ഇതിന് ആവശ്യമായ എല്ലാ പരിശ്രമങ്ങളും തന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്ന് എം പി പ്രതിനിധി സംഘത്തോട് ഉറപ്പുനൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe