പയ്യോളി: ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ പയ്യോളിയും കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി പയ്യോളി ലയൺസ് ക്ലബ്ബിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ 153 പേർ പങ്കെടുത്ത് കണ്ണ് പരിശോധന നടത്തി. കൂടുതൽ ആളുകൾക്ക് പരിശോധനയിൽ പങ്കെടുക്കാൻ സഹായകമാക്കാൻ സഞ്ചരിക്കുന്ന കണ്ണ് പരിശോധന സൗകര്യവും സജ്ജമാക്കിയിരുന്നു. ക്യാമ്പ് ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി. എം. മുസ്തഫ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ടി. എസ് വിമൽ പ്രസാദ് പരിപാടിയിൽ സ്വാഗതം പറഞ്ഞു, ട്രഷറർ എ. എച്. അമാനുള്ള നന്ദി രേഖപ്പെടുത്തി.