പയ്യോളിയിൽ കലോത്സവ വിജയികൾക്ക് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദരവ്

news image
Jan 9, 2023, 4:29 am GMT+0000 payyolionline.in

പയ്യോളി :  പുരോഗമന കലാസാഹിത്യ സംഘം മേലടി നോർത്ത് യൂനിറ്റിൻ്റെ നേതൃത്വത്തിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം നടന്ന വീട്ടുമുറ്റ സദസ് മേഖലാ പ്രസിഡൻറ് ഡോ.ആർ.കെ.സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മഹമൂദ് മൂടാടി, മേഖലാ കമ്മിറ്റിയംഗം അരവിന്ദൻ മാസ്റ്റർ, യൂനിറ്റ് പ്രസിഡൻ്റ് ഗോപിനിടയത്ത്, കെ.ടി.സുരേഷ് എന്നിവർ സംസാരിച്ചു.


സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘഗാനത്തിൽ എ.ഗ്രേഡ് നേടിയ എസ്.ഗോപിക, സബ് ജില്ലയിൽ ലളിതഗാനം മാപ്പിളമപ്പാട്ട് ,ദേശഭക്തിഗാനം, എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ എസ്.ജ്യോതിക എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.ജയൻ മൂരാട് അവതരിപ്പിച്ച ഭയം എന്ന ഏകപാത്ര നാടകവും അരങ്ങേറി.കെ. സുനിൽ സ്വാഗതവും എം.കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe