പയ്യോളിയിൽ തീരദേശ വികസന സെമിനാറിനും അക്ഷയകേന്ദ്ര ഉദ്ഘാടനത്തിനും സംഘാടകസമിതി രൂപീകരിച്ചു

news image
Jan 13, 2023, 3:52 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയുടെ തീരദേശ മേഖലയിലെ സമഗ്ര വികസനത്തിനായി സെമിനാർ സംഘടിപ്പിക്കുന്നു. പ്രദേശത്ത് നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന വിവിധ രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക കൂട്ടായ്മയായ തീരദേശ വികസന സമിതി യാണ് ഇതിന് ആതിഥേയത്വം വഹിക്കുന്നത്. സപ്ലൈക്കോ മാവേലി സ്റ്റോർ, മെഡിക്കൽ കോളേജിലേക്കുള്ള കെ എസ് ആർ ടി സി ബസ്, ആയുർവേദ ഡി സ്‌പെൻസറി , തീരമൈത്രി വനിതാ പ്രൊജക്ട്ടുകൾ, നിരവധി റോഡുകൾ, ഹൈ മാസ്റ്റ് ലൈറ്റുകൾ, ഉദ് ഘാടനത്തി ന് ഒരുങ്ങുന്ന അക്ഷയ കേന്ദ്രം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പശ്ചാതല മേഖലയിലും, പി എസ് സി പരിശീലന ക്ലാസുകൾ, ഗുരു ചേമഞ്ചേരിയെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഉൾപ്പെടുത്തി നടത്തിയ ഗുരുവന്ദനം പരിപാടി, അഖില കേരള നൃത്ത സംഗീത നാടകോത്സവം, ലഹരിക്കെതിരെ ആയിരങ്ങളേ അണിനിരത്തി നടത്തിയ മനുഷ്യ ശൃംഖല തുടങ്ങിയവ സമിതി ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതികളും നേതൃത്വം കൊടുത്ത പ്രവർത്തന ങ്ങളുമാണ്.

തീരദേശത്തെ പരമ്പരാഗത തൊഴിലിനപ്പുറം പ്രദേശത്തെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധേയമായ ഇടപെടലു കളും, ജെ ടി എസ് ന്റെ അപ്ഗ്രേഡേഷൻ, ആയുർവേദ ഡിസ്‌പെൻസറി യിൽ കിടത്തി ചികിത്സ,തുടങ്ങിയ വികസന സാധ്യതകളും സെമിനാർ ലക്ഷ്യമിടുന്നു. സംഘാടക സമിതി രൂപീകരണ യോഗം മുനിസിപ്പൽ കൗൺസിലർ ഷൈമ ശ്രീജുവിന്റെ അധ്യക്ഷതയിൽ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു.  ചെറിയാവി സുരേഷ് ബാബു,  കെ സി ബാബു രാജ് എന്നീ കൗൺസിലർമാരും,  പടന്നയിൽ പ്രഭാകരൻ, സുബീഷ് ബി, കെ ശശിധരൻ മാസ്റ്റർ, പി വി കണ്ണൻ, എ വി ബാലകൃഷ്ണൻ,കെ എൻ രത്നാകരൻ, എം ടി അബ്ദുള്ള, സുഗതൻ മാസ്റ്റർ, കെ ടി രാജീവൻ, പി ടി വി രാജീവൻ, കബീർ ഉസ്താദ്, സ്മിത എ ടി, ടി കെ ഇന്ദിര എന്നിവർ ആശംസപ്രസംഗം നടത്തി. കെ ടി കേളപ്പൻ സ്വാഗതവും വി ഗോപാലൻ നന്ദിയും പറഞ്ഞു. അറബിക് കോളേജ് പ്രിൻസിപ്പൽ കബീർ ഉസ്താദ് ചെയർമാൻ ആയും കെ ടി രാജീവൻ ജനറൽ കൺവീനറും, പി ടി വി രാജീവൻ ഖജാൻജിയുമായി 151 അംഗ സംഘാടക സമിതി രുപീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe