‘തെരുവ് നായകള്‍ക്ക് ഷെല്‍റ്റര്‍, വളര്‍ത്ത് നായകള്‍ക്ക് ലൈസന്‍സ്’; കര്‍ശന നടപടികള്‍ക്കൊരുങ്ങാന്‍ പയ്യോളി നഗരസഭ തീരുമാനം

news image
Sep 16, 2022, 12:16 pm GMT+0000 payyolionline.in

പയ്യോളി: നഗരസഭയിലെ തെരുവ് നായകളുടെ ശല്ല്യം നിയന്ത്രിക്കാൻ കർമ്മ പദ്ധതി രൂപീകരിക്കാൻ തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി തീരുമാനിച്ചു. നഗരസഭയിൽ നടന്ന യോഗത്തിൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. എസ് പി.സി. എ ജില്ലാ കമ്മറ്റി ഹോണണറി സെക്രട്ടറി അഡ്വ.എം രാജൻ വിശദീകരണം നടത്തി. നഗരസഭ ചെയർമാൻ, സെക്രട്ടറി, വെറ്റിനറി ഡോക്ടർ, മെഡിക്കൽ ഓഫീസർ, എസ് പി സി എ പ്രതിനിധി, അനിമൽ വെൽഫെയർ അസോസിയേഷൻ്റെ 2 പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നതാണ് തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി.

യോഗ തീരുമാനങ്ങൾ
നഗരസഭയിലെ തെരുവ് നായ ശല്ല്യം കൂടുതലുള്ള സ്ഥലം കണ്ടെത്തും. തെരുവ് നായകൾക്ക് വേണ്ടി ഷെൽട്ടർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഷെൽട്ടറിൽ നായകളെ എത്തിക്കുന്നതിനുള്ള ആളുകളെ കണ്ടെത്തി പരിശീലനം നല്കും. വളർത്തുനായകൾക്ക് തുടർച്ചയായ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. വളർത്തു നായകൾക്ക് മൈക്രോ ചിപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം നടത്തും. അറവ് മാലിന്യങ്ങൾ തെരുവ് നായകൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും.പൊതു യിടങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. നഗരസഭ ലൈസൻസ് വളർത്ത് നായകൾക്ക് നിർബ്ബന്ധമാക്കും. തെരുവ് നായകൾക്ക് വാക്സിനേഷൻ നല്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കും.


നഗരസഭ സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ, വെറ്റിനറി ഡോക്ടർ പി.കെ.ഷൈന, ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം എച്ച് ഐ മിനി.കെ.പി, അനിമൽ വെൽഫെയർ ഓർഗനൈസേഷൻ പ്രതിനിധികളായ ജിജ. വി .നായർ, ഷജിൽ എള യോത്ത് കുനി, നഗരസഭ എച്ച് ഐ
ടി പി പ്രജീഷ് കുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe