പയ്യോളി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നികുതി , പെർമിറ്റ് ഫീസ് ,അപേക്ഷ ഫീസ് എന്നിവയിൽ വലിയ തോതിൽ വർദ്ധനവ് ഏർപ്പെടുത്തിയ ഇടതുപക്ഷ സർക്കാറിൻ്റെ ജന വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി മുൻസിപ്പൽ ഓഫീസിനു മുമ്പിൽ യു.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി .
യു.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ എ. പി.കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ , യു.ഡി.എഫ് മണ്ഡലം കൺവീനർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ധർണ്ണയെ അഭിസംബോധന ചെയ്ത് കൊണ്ട് മണ്ഡലം യു.ഡി.എഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ , നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പടന്നയിൽ പ്രഭാകരൻ ,മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,ഇ.ടി.പത്മനാഭൻ , കെ .ടി.വിനോദൻ , പി.എം.അഷറഫ് ,യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ഇ.കെ. ശീതൾ രാജ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻസിപ്പൽ യു.ഡി.എഫ് കൺവീനർ പുത്തുക്കാട്ട് രാമകൃഷ്ണൻ സ്വാഗതവും കൗൺസിലർ ഏ.പി.റസാഖ് നന്ദിയും പറഞ്ഞു.