പയ്യോളി : നഗരസഭ- ആരോഗ്യ വിഭാഗം ഭക്ഷണ വില്പന ശാലകളിലും കൂൾ ബാറുകളിലും പരിശോധന നടത്തി. 7 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പയ്യോളി തീർത്ഥ ഇന്റർ നാഷണൽ ഹോട്ടലിൽ നിന്ന് പഴകിയ മസാലപ്പൊടികളും, സോസുകളും, ഡാൽഡയും പിടിച്ചെടുത്തു. സ്ഥാപനത്തിന് നോട്ടീസും നല്കി. 6 സ്ഥാപനങ്ങൾക്ക് ശുചിത്വ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുള നിർദ്ദേശം നല്കി.
തീർത്ഥ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ നഗരസഭ ഓഫീസിൽ പ്രദർശിപ്പിച്ചതിന് ശേഷം നശിപ്പിച്ചു.
പരിശോധനയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എൻ ബിന്ദു മോൾ , ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി ജിഷ, രജനി ഡി.ആർ സാനിറ്റേഷൻ വർക്കർ ബാബു മേനോളി ഡ്രൈവർ നാസിഫ് എന്നിവർ പങ്കെടുത്തു.
വരു ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.