പയ്യോളിയിൽ പ്രമുഖ സോഷ്യലിസ്റ്റ് സിസി കുഞ്ഞിരാമന്റെ പേരിൽ ഫൗണ്ടേഷൻ പ്രവർത്തനമാരംഭിക്കുന്നു ; ഉദ്ഘാടനം 18ന് എം വി ശ്രേയാംസ്കുമാർ നിർവ്വഹിക്കും

news image
Sep 16, 2022, 12:26 pm GMT+0000 payyolionline.in

പയ്യോളി:  പ്രമുഖ സോഷ്യലിസ്റ്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി.സി. കുഞ്ഞിരാമൻ്റെ സ്മരണക്കായ് പയ്യോളിയിൽ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിക്കുന്നു. 2022 സെപ്തംബർ 18 ഞായറാഴ്ച വൈകു: 3 മണിക്ക് പയ്യോളി പെരുമഓഡിറ്റോറിയത്തിൽ എൽ.ജെ.ഡി.സംസ്ഥാന പ്രസിഡണ്ട്  എം.വി.ശ്രേയാംസ് കുമാർ ഫൗണ്ടേഷൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

ഡോ: കെ.പി.സുധീര മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ, പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് മുഖ്യാതിഥി ആയിരിക്കും. എം.കെ .പ്രേമൻ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട്   ടി. ചന്തു മാസ്റ്റർ,   പുനത്തിൽ ഗോപാലൻ മാസ്റ്റർ,   മഠത്തിൽ അബദു റഹ്മാൻ,  കെ.പി രമേശൻ മാസ്റ്റർ,   പി.ടി.രാഘവൻ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാ പരിപാടികളും, കോഴിക്കോട്നാന്തല കൂട്ടത്തിൻ്റെ വാമൊഴി ചിന്തും ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തിൽ, സി.സി.ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി, സിക്രട്ടറി കെ.പി.ഗിരീഷ് കുമാർ, ട്രഷറർ പി.ടി രമേശൻ, പി.ടി.രാഘവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കണ്ടോത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe