പയ്യോളിയിൽ ബാലസംഘം ഏരിയാ കമ്മിറ്റി ‘ലഹരിയോട് നോ പറയാം’ സെമിനാർ സംഘടിപ്പിച്ചു

news image
Jul 25, 2022, 6:04 pm IST payyolionline.in

പയ്യോളി :  ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി  ‘ലഹരിയോട് നോ പറയാം ‘ സെമിനാർ സംഘടിപ്പിച്ചു.

മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഏരിയാ സെമിനാറിൽ കൊയിലാണ്ടി എക്സൈസ് വനിതാ സിവിൽ ഓഫീസർ ബി.എൻ.ഷൈനി ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ദിൽജിത്ത് ആദ്ധ്യക്ഷം വഹിച്ചു. ഏരിയാ കൺവീനർ ടി.ഷീബ സംസാരിച്ചു. എം.ആർ. നാസ് സ്വാഗതവും, ഒ.ടി അലീന നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe