പയ്യോളിയിൽ മുൻ പഞ്ചായത്ത് അംഗം കെ ടി ഗോകുലൻ അനുസ്മരണം

news image
Nov 25, 2021, 9:44 pm IST payyolionline.in

പയ്യോളി:  സി പി ഐ എം പയ്യോളി സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന സഖാവ് കെ ടി ഗോകുലന്റെ നാലാം ചരമ വാർഷികം സി പി ഐ എം കൊവ്വപ്പുറം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആചരിച്ചു.

പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി പി.വി മനോജൻ ഉദ്ഘാടനം ചെയ്തു. സഖാക്കൾ കെ ടി ലിഖേഷ്, പി വി അനിൽ കുമാർ, ഇന്ദിര വാലിക്കണ്ടി എന്നിവർ സംസാരിച്ചു. എ കെ സത്യൻ അധ്യക്ഷം വഹിച്ചു. രമേശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ പി ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe