പയ്യോളി: തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യോളി നഗരസഭയിൽ തകർപ്പൻ വിജയം കരസ്ഥമാക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ടൗണിൽ യു.ഡി എഫ് പ്രവർത്തകർ പ്രകടനം നടത്തി.വിജയികളെ അണിനിരത്തി നടത്തിയ പ്രകടനത്തിൽ നുറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. നിയോജകമണ്ഡഡലം യു ഡി.എഫ്.ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ, കൺവീനർ മഠത്തിൽ നാണു, നഗരസഭ ചെയർമാൻ സദഖത്തുള്ള കോട്ടക്കൽ ,കൺവീനർ പുത്തൂക്കാട്ട് രാമകൃഷ്ണൻ, പി.ബാലകൃഷ്ണൻ,ചെറക്കോത്ത് ലത്തീഫ്, എസ്.എം.എ.ബാസിത്, എസ്.കെ.സമീർ,നിയമത്തുള്ള കോട്ടക്കൽ നേതൃത്വം നൽകി.

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ പയ്യോളി ടൗണിൽ നടത്തിയ പ്രകടനം