പയ്യോളിയിൽ ലഹരി വിരുദ്ധ  ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു

news image
Sep 25, 2022, 4:23 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളിയിൽ ലഹരി നിർമ്മാർജന സമിതി ലഹരിവിരുദ്ധ  ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ മുൻ അംഗം അഡ്വ:പി. കുൽസു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് പി.വി.അഹമ്മദ് അധ്യക്ഷനായി. പയ്യോളി സി.ഐ.കെ.സി.സുഭാഷ്ബാബു മുഖ്യ പ്രഭാഷണം നടത്തി. മുൻ എക്സൈസ് ഇൻസ്പെക്ടർ സി.പി.ഹമീദ് പേരാമ്പ്ര ലഹരി വിരുദ്ധ ക്ലാസെടുത്തു.

മഠത്തിൽ അബ്ദുറഹിമാൻ, വാർഡ് കൗൺസിലർ എ.പി.റസാഖ്, എൽ.എൻ.എസ്.ജില്ലാ കൺവീനർ ലത്തീഫ് കവലാട്, സഹദ് പുറക്കാട്, കൊയിലാണ്ടി നിയോജക മണ്ഡലംഎൽ.എൻ.എസ്. വനിതാ വിഭാഗം പ്രസിഡണ്ട് റാബിയാ മൊയ്തു, ബഷീർ മേലടി, എ പി.കുഞ്ഞബ്ദുള്ള, കെ.പി.സി.ശുക്കൂർ , ഹുസൈൻ മൂരാട്, എം.സി.റസാഖ്, എസ്.എം.എ.ബാസിത്, എൻ.കെ.ദാസൻ, കളത്തിൽ കാസിം എന്നിവര്‍  പ്രസംഗിച്ചു. എൽ.എൻ.എസ്.ജനറൽ സെക്രട്ടറി എം.മുസ്തഫ സ്വാഗതവും ഫസീല ബഷീർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe