പയ്യോളിയിൽ വിലവിവരം പ്രദർശിപ്പിക്കുന്നില്ലെന്ന്; വ്യാപാര സ്ഥാപനങ്ങളിലെ പരിശോധന കർശനമാക്കും

news image
Nov 5, 2022, 1:51 pm GMT+0000 payyolionline.in

പയ്യോളി : പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തടയുന്നതിനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്തിന്റെ നിർദേശ പ്രകാരം പയ്യോളിയിൽ പൊതുവിപണിയിൽ പരിശോധന നടത്തി.

 

 

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പയ്യോളി മേഖലയിൽ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

 

പലയിടത്തും വില വിവരം പ്രദർശിപ്പിക്കാതെ കച്ചവടം നടത്തുന്നതായി കണ്ടെത്തി. ഇവരോട് വിലവിവരം പ്രദർശിപ്പിക്കാൻ നിർദേശിച്ചു പരിശോധനയിൽ പയ്യോളി റേഷനിംഗ് ഇൻസ്‌പെക്ടർ ശ്രീലേഷ്, ബാലുശ്ശേരി റേഷനിംഗ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ, മേപ്പയ്യൂർ റേഷനിംഗ് ഇൻസ്‌പെക്ടർ ഷിംജിത്ത് എന്നിവർ പങ്കെടുത്തു വരും ദിവസങ്ങളിലും പരിശോധന തുടരും എന്ന് സപ്ലൈ ഓഫീസർ അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe