പയ്യോളി: കേരളത്തെ ഇരുട്ടിലേക്ക് തള്ളി വിടരുത് ലഹരി അന്ധവിശ്വാസങ്ങൾക്കുമെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ തെരുവിന്റെ പ്രതിരോധം സംഘടിപ്പിച്ചു.

വികെടിഎഫ്- സിഐടിയു പയ്യോളിയിൽ സംഘടിപ്പിച്ച തെരുവിന്റെപ്രതിരോധം പി അനീഷ് ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി കെഎസ്ടിഎ മേലടി സബ്ജില്ല പ്രസിഡന്റ് പി അനീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻറ് എൻ ടി രാജൻ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം പി വി മമ്മദ്, ഏരിയ ട്രഷറർ കെ എം കരീം എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെതൊഴിലാളികൾ പ്രതിജ്ഞചൊല്ലി. ഏരിയസെക്രട്ടറി പി കെ സുധീഷ് സ്വാഗതവും, മണികണ്ഠൻ നന്ദിയും പറഞ്ഞു.