പയ്യോളി എ.വി. അബ്ദുറഹിമാൻ ഹാജി ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

news image
Jan 13, 2023, 2:00 pm GMT+0000 payyolionline.in

പയ്യോളി: എ.വി. അബ്ദുറഹിമാൻ ഹാജി ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനം മടപ്പളളി ഗവണ്മെന്റ് കോളജ് മുൻ പ്രൻസിപ്പാൾ ഡോ. പി. രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ പ്രൊഫസർ സി.കെ. ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ 2022 ൽ ഫിസിക്സ് നോബൽ സമ്മാനം നേടിയ വിഷയത്തെ അധികരിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്സ് ടീച്ചേർസ് ഭാരവാഹിയും ആലുവ യു.സി. കോളജ് അധ്യാപകനുമായ ഡോ. മധു കെ. മുഖ്യ പ്രഭാഷണം നടത്തി.

ഫിസിക്സ് നോബൽ നേടിയ വിഷയം അശാസ്ത്രീയമായ രീതിയിൽ നാട്ടിൽ പ്രചരിപ്പിക്കുന്നതിനെ ക്കുറിച്ച് ഫിസിക്സ് വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു. ചടങ്ങിന് ഡോ. വിജയൻ, അഡ്വ. കുഞ്ഞി മെയ്തീൻ, ഡോ.ആർ.. കെ. സതീഷ്, അർജുൻമോഹൻ , സഫീർ , ധനീഷ് എന്നിവർ ആശംസ അർപ്പിച്ചു. അസോസിയേഷൻ സിക്രട്ടറി മിസ്ഹബ് സ്വാഗതവും ഹസ്ന , വി. നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe