പയ്യോളി കുടുംബശ്രീ സി ഡി എസിൻ്റെ നേത്യത്വത്തിൽ വിളംബര ജാഥ നടത്തി

news image
Jan 25, 2023, 8:06 am GMT+0000 payyolionline.in

പയ്യോളി: കുടുംബശ്രീയുടെ 25 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന തലത്തിൽ ജനുവരി 26 ന് നടക്കുന്ന കുടുംബശ്രീ അയൽക്കൂട്ട സംഗമം ചുവട് പരിപാടിയുടെ പ്രചരണത്തിനായി കുടുംബശ്രീ സി ഡി എസിൻ്റെ നേത്യത്വത്തിൽ വിളംബര ജാഥ നടത്തി.

പയ്യോളി നഗരസഭയിലെ കുടുംബശ്രീ സി ഡി എസിന് കീഴിലുള്ള അഞ്ഞൂറിലധികം അയൽക്കുട്ടങ്ങളും ചുവട് അയൽക്കൂട്ട സംഗമത്തിൽ പങ്കെടുത്ത് ജനുവരി 26 ന് യോഗം ചേരും.
പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബരജാഥ പയ്യോളി ടൗൺ വലയം ചെയ്ത് നഗരസഭയിൽ സമാപിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പരിപാടിക്ക് ആശംസകൾ നേർന്നു. വിളംബര ജാഥയോട് അനുബന്ധിച്ച് 2 വാർഡുകളിൽ നിന്നുള്ള അയൽക്കൂട്ട അംഗങ്ങൾ ” ചുവട് ” പരിപാടിയുടെ സന്ദേശം അറിയിച്ചു കൊണ്ട് ഫ്ലാഷ് മോബും അവതരിപ്പിച്ചു.

കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ഹരിതകർമ്മ സേന, എഡിസ് അംഗങ്ങൾ, കുടുംബശ്രീ ജീവനക്കാർ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു.

കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ രമ്യ .പി.പി, മെമ്പർ സെക്രട്ടറി ടി.പി പ്രജീഷ് കുമാർ, അക്കൗണ്ടൻറ് ഷമീന, എൻ യുഎൽഎം മാനേജർ തുഷാര എം, കമ്മ്യൂണിറ്റി ഓർഗനൈസർ ദിന്യ, എക്സ് ഓഫീഷ്യോ അംഗങ്ങളായ റീത്ത എൻ.കെ, ഉഷ.പി.എം, മുൻ ചെയർപേഴ്സൺ ചന്ദ്രി വി.ടി എന്നിവർ വിളംബര ജാഥക്ക് നേതൃത്ത്വം നല്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe