പയ്യോളിയിൽ ന്യായ വില മെഡിക്കൽ ഷോപ്പും തയ്യിൽ പരിശീലന കേന്ദ്രവുമായി ഖത്തർ കെഎംസിസി

news image
Dec 15, 2023, 5:01 pm GMT+0000 payyolionline.in

ദോഹ: ഖത്തർ കെഎംസിസി പയ്യോളി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ നാട്ടിൽ നിന്നും സന്ദർശനത്തിന് എത്തിയ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ വി. പി. ഇബ്രാഹിം കുട്ടിക്ക് സ്വീകരണം നൽകി.
നിയമത്ത് വില്ല കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ മുഹമ്മദ് കോട്ടക്കൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രസിഡന്റ് ഗഫൂർ പാറക്കണ്ടി അധ്യക്ഷതയും വഹിച്ചു.

ഖത്തറിൽ സന്ദർശനത്തിന്ന് എത്തിയ കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി. പി. ഇബ്രാഹിം കുട്ടിയെ പയ്യോളി മുനിസിപ്പൽ കെ. എം. സി. സി ആദരിക്കുന്നു

പരിപാടി ഖത്തർ കെഎംസിസി സംസ്ഥാന ഉപദേശക സമതി അംഗം നിയമത്തുള്ള കോട്ടക്കൽ ഉദ്ഘാടനം ചെയ്‌തു. നിസാർ തൗഫീഖ്, ഇസ്മായിൽ മാടക്കര,സബാഹ്റഹ്മാൻ.ജാഫർഎൻ. കെ,മുഹമ്മദ് കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്നു. പയ്യോളിയിൽ ഒരു ന്യായ വില മെഡിക്കൽ ഷോപ്പും തയ്യൽ പരിശീലന കേന്ദ്രംവും ആരംഭിക്കാൻ കമ്മിറ്റി തീരുമാനിച്ചു.

കെഎംസിസിയുടെ സെക്യൂരിറ്റി സ്കീമിലേക്ക് പുതിയ ആളുകളെ ചേർക്കുന്നതിനും സ്കീമിന് പുറത്ത് ആയവരെ ഉടനെ പരിധിയിൽ കൊണ്ട് വരാനുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി പി. സി. റഫീഖ് സ്വാഗതാവും സെക്രട്ടറി ഫൈസൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe