പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് അംഗ സമാശ്വാസ ഫണ്ട് വിതരണം ചെയ്തു

news image
Sep 5, 2021, 6:21 pm IST

 

പയ്യോളി: ഗുരുതരമായ രോഗംമൂലം പ്രയാസപ്പെടുന്ന സഹകരണ ബാങ്കുകളിലെ എ ക്ലാസ് അംഗങ്ങൾക്ക് ആശ്വാസം നൽകുന്ന സഹകരണ അംഗ സമാശ്വാസ ഫണ്ടിൽ നിന്നുള്ള ഉള്ള ധനസഹായം പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് അംഗങ്ങൾക്ക് നൽകി.

 

വിതരണോദ്ഘാടനം ബാങ്ക് ചെയർമാൻ ടി ചന്തു മാസ്റ്റർ നിർവഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ എം കെ പ്രേമൻ അധ്യക്ഷനായി. ബോർഡ് ഓഫ് മാനേജ്മെൻറ് ചെയർമാൻ സി.ടി.പി. കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം പി ജിതേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് സി.ഇ.ഒ പി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ജനറൽ മാനേജർ എം ടി പ്രസാദ് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe