പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഡിവൈഎഫ്ഐ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു

news image
Nov 22, 2021, 6:51 am IST

പയ്യോളി: ഡി വൈ  എഫ് ഐ അയനിക്കാട് 24ാം മൈൽ യൂനിറ്റും പോസ്റ്റാഫീസ് യൂനിറ്റും സംയുക്തമായി രണ്ടു ദിവസമായി പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ തല ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു.

 

 

സമാപനം  സി പി ഐ എം  ഏരിയാ സെക്രട്ടറി  എം കെ  ഷിബു ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിജയികളായ സ്പാർടക് മുടപ്പിലാവിലിന് ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ദിയാൻ ഫാഷൻ ആന്‍റ്  ആർട്സ് ജ്വല്ലറി പയ്യോളിയുടെ മാനേജിംഗ് പാർട്ണർ പൂവത്തിൽ ദിലീപ് സമ്മാനം നല്‍കി.

റണ്ണേഴ്സ് അപ്പായ ലങ്കേഴ്സ് പയ്യോളിക്ക് എം പി  ഷിബുവും, മാൻ ഓഫ് ദ മാച്ചിന് എല്‍ സി സെക്രട്ടറി  എന്‍ സി  മുസ്തഫയും വിതരണം ചെയ്തു.  ചടങ്ങിൽ അതുൽ രാജ് സ്വാഗതം പറഞ്ഞു. സുധീഷ് രാജ് അധ്യക്ഷത വഹിച്ചു. ധനഞ്ജയൻ , വി.രവി, വിഷ്ണു രാജ്, പി കെ സുരേഷ് എന്നിവർ പങ്കെടുത്തു.

 

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe