പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട ഉദ്ഘാടനവും ഫർണിച്ചർ സമർപ്പണവും ചൊവ്വാഴ്ച

news image
Sep 11, 2021, 6:24 pm IST

പയ്യോളി: പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കിഫ് ബി കെട്ടിട ഉദ്ഘാടനവും പി ടി എ സമാഹരിച്ച ഫർണിച്ചർ സമർപ്പണവും ചൊവ്വാഴ്ച നടക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കിഫ് ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവിൽ മൂന്നു നില കെട്ടിടം സപ്തംമ്പർ 14നു  വൈകീട്ട് 3.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം  നിർവ്വഹിക്കും.

 

 

 

മുന്‍ എംഎല്‍എ കെ.ദാസന്റെ ശ്രമഫലമായാണ് 3 കോടി രൂപയുടെ ഫണ്ട് അനുവദിക്കപ്പെട്ടത്.  3 ബാത്ത്റും കോപ്ലക്സുകൾ, ഒരു കോൺഫറൻസ് ഹാൾ , 15 ക്ലാസ്സ് റുമുകൾ എന്നിവ അടങ്ങുന്നതാണ് കെട്ടിടം. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് 19 മാസം കൊണ്ട് പണി പൂർത്തിയാക്കിയത്.

 

 

 

ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാഥിതിയായിരിക്കും. കാനത്തിൽ ജമീല എംഎല്‍എ ഓഫ് ലൈനായി ഉദ്ഘാടന ചടങ്ങിൽ സ്കൂളിൽ പങ്കെടുക്കും.

പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  പി ടി എ  നേതൃത്വത്തിൽ പുതിയ കെട്ടിടത്തിലെ 15 ക്ലാസ്സ് റൂമുകളിലേക്കും സമാഹരിച്ച ആധുനിക രീതിയിലുള്ള ഫർണിച്ചറുകൾ അന്നു തന്നെ കൊയിലാണ്ടി നിയോജക മണ്ഡലം   കാനത്തിൽ ജമീല എംഎല്‍എ വിദ്യാലയത്തിന് സമർപ്പിക്കും.

 

 

മാർച്ച് മാസത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ യാണ് പിടിഎ  ഫണ്ട് സമാഹരണം നടത്തിയത്. വിദ്യാർത്ഥികൾക്ക് ചാരിയിരിക്കാവുന്ന ബെഞ്ചും, മറ്റ് സാധന സാമഗ്രികൾ വയ്ക്കാനുള്ള പ്രത്യേക സൗകര്യ ത്തോടുകൂടിയാണ് ഡസ്കുകൾ നിർമ്മിച്ചത്.  ക്ലാസ്സ് റൂമുകളിലേക്ക് ആവശ്യമായ മേശ, കസേര, ഗ്രീൻ ബോർഡുകൾ, വൈറ്റ് സ്ക്രീൻ , പ്രൊജക്റ്ററുകൾ എന്നിവ മുഴുവൻ ക്ലാസ്സകളിലും ഒരുക്കിയിട്ടുണ്ട്.

 

15 ലക്ഷം രൂപ ചെലവിൽ ആണ് എല്ലാ ക്ലാസ്സുകളിലേക്കും ഇത്തരം സൗകര്യങ്ങൾ  പി ടി എ ഒരുക്കിയത്. പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ നിർമ്മിക്കുന്ന ഗാർഡൻ അന്നു തന്നെ ഉദ്ഘാടനം ചെയ്യും.

 

സപ്തംമ്പർ 14 ന് രാവിലെ 10 മണിക്ക് വിദ്യാലയത്തിൽ നിന്ന് പിരിഞ്ഞു പോയ അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും വടകര എം പി  കെ.മുരളീധരൻ നിർവ്വഹിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച  പി ടി എ അവാർഡ് നേടിയ പയ്യോളി ഗവ: ഹൈസ്കൂളിനെ ചടങ്ങിൽ  എം പി  ആദരിക്കും.

 

ചടങ്ങിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. പരിപാടി കോവിഡ്  പ്രാട്ടോക്കോൾ പ്രകാരണമാണ് നടക്കുക.

പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർ പേഴ്സണും ഗ്രാമപഞ്ചായത്തു പ്രസിഡണ്ടുമായ ജമീല സമദ്, ജനറൽ കൺവീനർ ബിജു കളത്തിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ ശ്രീനിവാസൻ , ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി,  ഹെഡ് മാസ്റ്റർ കെ.എൻ ബിനോയ് കുമാർ , പ്രിൻസിപ്പൽ കെ പ്രദീപൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ  കെ സജിത്  പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.കെ. രുഗ്മാംഗദൻ മാസ്റ്റർ,കൺവീനർ രാജീവൻ,  സബ് കമ്മിറ്റി ഭാരവാഹികളായ പുതുക്കുടി ഹമീദ്, അജ്മൽ മാടായി, സജീഷ് കുമാർ , ഗിരീഷ് കുമാർ കെ.പി എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe