പയ്യോളി ദുബായ് കെഎംസിസി ഹസാന നിക്ഷേപ ക്ഷേമ പദ്ധതി അവതരിപ്പിച്ചു.

news image
Jul 24, 2021, 10:40 am IST

ദുബായ് : കെഎംസിസി ദുബായ് പയ്യോളി മുനിസിപ്പൽ കമ്മിറ്റി അംഗങ്ങൾ ക്കായി ഹസാന നിക്ഷേപ ക്ഷേമ പദ്ധതി അവതരിപ്പിച്ചു. ബലി പെരുന്നാൾ സുദിനത്തിൽ ആൽബഹാറയിലെ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച ഈദ് സംഗമത്തിൽ വെച്ചാണ് അംഗങ്ങൾക്കായുള്ള ഹസാന നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനവും നടത്തിയത്.

 

 

ചടങ്ങ് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റ് ഹംസ പയ്യോളി ഉദ്ഘാടനം  ചെയ്തു. കെഎംസിസി അംഗങ്ങൾക്കുളുടെ ക്ഷേമത്തിനായുള്ള നിക്ഷേപ പദ്ധതിയുടെ ബ്രോഷർ പ്രകാശനവും ചടങ്ങിൽ നടത്തി. പയ്യോളി മുനിസിപ്പാലിറ്റി കെഎംസിസി പ്രസിഡന്റ് അസീസ് സുൽത്താൻ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി മണ്ഡലം കെഎംസിസി നേതാക്കളായ നാസിം പാണക്കാട്, ജലീൽ മശ്ഹൂർ തങ്ങൾ എന്നിവർ ആശംസാപ്രസംഗം നടത്തി. സാജിദ്‌ പുറത്തൂട്ട് പദ്ധതി വിശദീകരണം നടത്തി. നിഷാദ്‌ മൊയ്‌ദു സ്വാഗതവും ഷംസീർ വി.കെ നന്ദിയും പറഞ്ഞു.

 

 

 

ക്ഷേമ നിക്ഷേപ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ഹംസ പയ്യോളി നിർവഹിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe