പയ്യോളി നഗരസഭയിലെ 22-ാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി പെരുന്നാൾ കിറ്റ് നൽകി

news image
Apr 22, 2023, 3:14 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിലെ 22-ാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീരദേശത്തെ ഇരുന്നൂറ്റി അമ്പതോളം കുടുംബങ്ങൾക്ക് പെരുന്നാളിന് ആവശ്യമായ ഭക്ഷണ കിറ്റ് നൽകി.
മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് യു.പി ഫിറോസ് അദ്ധ്യക്ഷനായി.

മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ ഡിവിഷൻ ഭാരവാഹികൾക്ക് കിറ്റ് നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ദുബായി പയ്യോളി മുൻസിപ്പൽ കെ.എം.സി.സി പ്രസിഡണ്ട് പട്ടായി മൊയ്തീൻ , മുൻസിപ്പൽ മുസ്ലിം ലീഗ് ആക്ടിംങ്ങ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള ,
ജനറൽ സെക്രട്ടറി ബഷീർ മേലടി ,നഗരസഭ കൗൺസിലർ പി.എം റിയാസ് ,യൂത്ത് ലീഗ് പ്രസിഡണ്ട് എസ്.കെ.സമീർ എന്നിവർ ആശംസ പ്രസംഗം നടത്തി.ചടങ്ങിൽ ഡിവിഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി.നൗഷാദ് സ്വാഗതവും ,സെക്രട്ടറി ഇ.വി.സാജിത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe