പയ്യോളി: നഗരസഭ ആരോഗ്യ ജാഗ്രത -23 ന്റെ ഭാഗമായി ജലാശയ ശുചീകരണത്തിന്റെ
നഗരസഭതല ഉദ്ഘാടനം ഏച്ചിലാട്ട് വയൽ – പയോറ തോടിന്റെ പയ്യോളി ആനന്ദ് ആശുപത്രിക്ക് സമീപത്ത് കൂടി ഇത്തിൾ ചിറയിലേക്ക് പോകുന്ന 200 മീറ്റർ ഭാഗം ശുചീകരിച്ച് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ശുചീകരത്തിന്റെ നഗരസഭാ തല ഉദ്ഘാടനം നിർവ്വഹിച്ചു.
കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം -ശുചീകരണ വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹെൽത്ത് ഇൻസ്പെക്ടർ പരിശീലന വിദ്യാർത്ഥികൾ, ക്ലീൻ പയ്യോളി പ്രവർത്തകർ , സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള തോട് ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 117 കിലോ അജൈവപാഴ് വസ്തുക്കൾ തോട്ടിൽ നിന്ന് ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറി. പേരാമ്പ്രറോഡിലെ തോടിന്റെ ഭാഗത്ത് ഒഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യങ്ങളും, ചെളിയും, പുല്ലും , ചെടികളും നീക്കം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ പി എം ഹരിദാസൻ, വി.കെ അബ്ദുറഹിമാൻ , കെ ടി വിനോദ് കൗൺസിലർ മാരായ റസിയ ഫൈസൽ ,എ പി റസാഖ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. ബിന്ദുമോൾ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ടി പി പ്രകാശൻ, ഡി ആർ രജനി, യൂത്ത് കോ -കോർഡിനേറ്റർ എസ് ഡി സുദേവ് എന്നിവർ ശുകരണ പ്രവർത്തനത്തിന് നേതൃത്വം നല്കി. നഗരസഭയിലെ മുഴുവൻ ജലാശയങ്ങളും ജനകീയ പങ്കാളിത്തതോടെ വരും ദിവസങ്ങളിൽ ശുചീകരിക്കുന്നതിന് ഡിവിഷൻ തലത്തിൽ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണെന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് അറിയിച്ചു